ബാഗ്ദാദിലെ ആശുപത്രിയിലെ തീപിടുത്തം; ആരോഗ്യമന്ത്രിക്ക് സസ്‌പെന്‍ഷന്‍

ബാഗ്ദാദ്: 82 പേരുടെ മരണത്തിന് കാരണമായ ആശുപത്രിയിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് ബാഗ്ദാദിലെ ആരോഗ്യമന്ത്രിക്ക് സസ്‌പെന്‍ഷന്‍. ശനിയാഴ്ചയാണ് ആശുപത്രിയില്‍ തീപിടുത്തമുണ്ടായത്.

ഓക്‌സിജന്‍ ടാങ്കിലുണ്ടായ പൊട്ടിത്തെറിയാണ് അപകടത്തിന് കാരണം.ബാഗ്ദാദിലെ ഇബ്‌ന് അല്‍ ഖതീബ് ആശുപത്രിയിലുണ്ടായ അപകടത്തില്‍ 110 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഞായറാഴ്ച ചേര്‍ന്ന യോഗത്തില്‍ ബാഗ്ദാദിലെ ഓദ്യോഗിക വൃത്തങ്ങളെ കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി, ആരോഗ്യമന്ത്രിയെയും ഗവര്‍ണറെയും സസ്‌പെന്റ് ചെയ്തു. സംഭവത്തില്‍ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു.

 

Top