മനാമ: വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ശനിയാഴ്ച ബഹ്‌റൈനില്‍ നിന്ന് തിരുവനന്തപുരത്തേക്കും ബംഗളൂരുവിലേക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വ്വീസ് നടത്തി.
തിരുവനന്തപുരം വിമാനത്തിലേക്ക് രണ്ട് കൈക്കുഞ്ഞുങ്ങളും ഏഴ് ഗര്‍ഭിണികളും ഉള്‍പ്പെടെ 177 പേരാണ് എത്തിയത്. ബംഗളൂരു വിമാനത്തില്‍ രണ്ട് കൈക്കുഞ്ഞുങ്ങളും എട്ട് ഗര്‍ഭിണികളും ഉള്‍പ്പെടെ 169 പേരാണുണ്ടായിരുന്നത്.
അതേസമയം, ജൂണ്‍ 15ന് തിരുവനന്തപുരത്തേക്കുള്ള വിമാനം കോഴിക്കോട് വഴിയാക്കി. ഉച്ചക്ക് 2.05ന് ബഹ്‌റൈനില്‍നിന്ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം രാത്രി 8.55ന് കോഴിക്കോടെത്തും. രാത്രി 10.35നാണ് ഈ വിമാനം തിരുവനന്തപുരത്ത് എത്തുക. കോഴിക്കോട്ടേക്ക് പോകാന്‍ രജിസ്റ്റര്‍ ചെയ്ത യാത്രക്കാരെ ശനിയാഴ്ച രാവിലെ ഇന്ത്യന്‍ എംബസിയില്‍നിന്ന് ബന്ധപ്പെട്ട് വിവരം അറിയിച്ചു. ഈ വിമാനത്തിന്റെ ടിക്കറ്റ് വിതരണം പകുതി പൂര്‍ത്തിയായി. ബാക്കി ടിക്കറ്റുകള്‍ ഞായറാഴ്ച നല്‍കും.