മനാമ: ബഹ്‌റൈനില്‍ മലയാളികള്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ ശേഷം മുങ്ങിയതായി പരാതി. ബഹ്‌റൈനില്‍ മലയാളികളുടെ നേതൃത്വത്തില്‍ ആരംഭിച്ച സ്ഥാപനത്തിന്റെ പേരില്‍ വിവിധ കമ്പനികളില്‍ നിന്ന് സാമ്പത്തിക ഇടപാട് നടത്തിയായിരുന്നു തട്ടിപ്പെന്നാണ് പരാതിയില്‍ പറയുന്നത്.
ഹൂറയിലും മറ്റും കമ്പനി ഓഫീസുകള്‍ തുറന്ന ശേഷം, സ്വകാര്യ കണ്‍സ്ട്രക്ഷന്‍സ് കമ്പനിയുടെ പേരില്‍ പല സ്ഥാപനങ്ങളില്‍ നിന്നായി സാധനങ്ങള്‍ വാങ്ങി ചെക്കുകള്‍ നല്‍കിയായിരുന്നു തട്ടിപ്പ്.
നിരവധി സ്ഥാപനങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയ ശേഷം വിശ്വസിപ്പിച്ച് ചെക്കുകള്‍ നല്‍കുകയും എന്നാല്‍ ബാങ്കുകളില്‍ ചെക്കുകള്‍ എത്തിയപ്പോള്‍ പണമില്ലെന്ന കാരണത്താല്‍ മടങ്ങുകയായിരുന്നെന്നും അപ്പോഴാണ് തട്ടിപ്പ് പുറത്തായതെന്നും തുടര്‍ന്ന് സ്ഥാപത്തിന്റെ ഉടമകളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നും പരാതിക്കാര്‍ വ്യക്തമാക്കുന്നു. നിരവധി എയര്‍ ട്രാവല്‍സുകളിലും ഇവര്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തി കബളിപ്പിച്ചതായി പരാതി ഉയര്‍ന്നിട്ടുണ്ട്.