മനാമ: ബഹ്റൈനില്‍ നിന്നും നാട്ടിലേക്ക് പോകാനൊരുങ്ങുന്ന നൂറ് മലയാളികള്‍ക്ക് സൗജന്യ വിമാന ടിക്കറ്റുമായി പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്സ് ഡയറക്ടറുമായ രവി പിള്ള.
നാട്ടിലേക്ക് പോകാന്‍ യാത്രാനുമതി ലഭിക്കുകയും സാമ്പത്തിക പരാധീനതമൂലം ടിക്കറ്റെടുക്കാന്‍ കഴിയാതെ വരുകയും ചെയ്യുന്നവര്‍ക്കാണ് ഈ ടിക്കറ്റ്.
അര്‍ഹരായ പലര്‍ക്കും ടിക്കറ്റിന് പണം സ്വരൂപിക്കാനാകാത്തതിനാല്‍ നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാത്തത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് രവി പിള്ള അറിയിച്ചു.