ബഹ്‌റൈന്‍ : ജി.സി.സി രാജ്യമായ ബഹ്‌റൈന്റെ സാമ്പത്തിക പരിഷ്‌കരണത്തിന്പിന്തുണ നല്‍കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ രംഗത്ത്. മേഖലയിലെ പ്രമുഖ രാജ്യങ്ങളായ സൗദി, യു.എ.ഇ, കുവൈററ് എന്നിവര്‍ ചേര്‍ന്നാണ് സംയുക്ത ഉദ്യമം ഒരുക്കുന്നത്.
2014ലെ എണ്ണവിലയിടിവിനെ തുടര്‍ന്ന് ആഘാതമേറ്റ ബഹ്‌റൈന്‍ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനാണ് സംയുക്ത ശ്രമം നടത്തുന്നത്. ഇത് സംബന്ധിച്ച പ്രസ്താവന മൂന്നു രാജ്യങ്ങളും ചേര്‍ന്ന് പുറത്തിറക്കിയിരുന്നു. എന്നാല്‍ സഹായ പാക്കേജിന്റെ ഘടന വരും ദിവസങ്ങളില്‍ മാത്രമേ അറിയാനാവു.
ഇതിനിടെ മൂന്നു രാജ്യങ്ങളുടെയും പിന്തുണ ഉറപ്പായത് ബഹ്‌റൈന്‍ വിപണിയില്‍ ഉണര്‍വ്വ് പകര്‍ന്നിട്ടുണ്ട്. 17 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ മൂല്യത്തില്‍ നിന്ന് ബഹ്‌റൈന്‍ ദിനാര്‍ ഉയരാനും ബോണ്ടുകള്‍ക്ക് ആവശ്യക്കാരെത്താനും ഈ പിന്തുണ വഴിവെച്ചു. 270 കോടി ദിര്‍ഹത്തിന്റെ ഇസ്ലാമിക് ബോണ്ടുകള്‍ നവംബറില്‍ കാലാവധി പൂര്‍ത്തിയാകവെ പണം ലഭിച്ചേക്കില്ല എന്ന അഭ്യൂഹമാണ് നിക്ഷേപകരെ ആശയക്കുഴപ്പത്തില്‍ നിര്‍ത്തിയിരുന്നത്.