ഓൺലൈൻ വഴി കോവിഡ് വാക്സിൻ രജിസ്ട്രേഷൻ ആരംഭിച്ച് ബഹ്‌റൈൻ

vaccinenews

നാമ : ബഹ്റൈനില്‍ കോവിഡ് വാക്സിനേഷനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സർക്കാർ പ്രഖ്യാപിച്ച സൗജന്യ കോവിഡ് വാക്‌സിനേഷനുള്ള രെജിസ്ട്രേഷൻ ആണ് ആരംഭിച്ചിരിക്കുന്നത്. രാജ്യത്തെ പൗരന്മാർക്കും വിദേശികൾക്കും വാക്സിൻ സൗജന്യമായി നൽകാനുള്ള ഹമദ് രാജാവിന്റെ തീരുമാനത്തെ ആരോഗ്യമന്ത്രാലയം പ്രകീർത്തിച്ചു. രാജ്യത്തെ 27 മെഡിക്കൽ സെന്ററുകൾ വഴിയായിരിക്കും ഇത് വിതരണം ചെയ്യുന്നത്.

18 വയസ്സിനുമേൽ പ്രായമുള്ള എല്ലാവർക്കും വാക്സിൻ ലഭിക്കും. പ്രാരംഭത്തിൽ പ്രതിദിനം 5,000 പേർക്ക് വീതവും തുടർന്ന് ദിവസേന 10,000 പേർക്കും വാക്സിൻ നൽകുകയെന്നതാണ് ഉദ്ദേശം. രാജ്യത്തു താമസിക്കുന്ന എല്ലാവരുടെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പാക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.

Top