ബഹ്‌റൈനില്‍ നിന്നും സൗദിയിലേക്ക് വനിതകളുടെ യാത്ര ആരംഭിച്ചു

സൗദി : വിലക്ക് നീങ്ങിയതോടെ സൗദിയിലേക്ക് ബഹ്‌റൈനില്‍ നിന്നും വനിതകളുടെ ഒഴുക്ക് തുടങ്ങി. സൗദി സുഹൃത്തുക്കളെ അഭിനന്ദിക്കാനായി നിരവധി പേരാണ് ബഹ്‌റൈനില്‍ നിന്നെത്തിയത്. പാലം കടന്നെത്തിയവര്‍ ഇരുരാജ്യങ്ങളുടെയും പതാകയുമായി വഹനമോടിച്ചു.

saudiiiiiiiiiiiiiii

ഇന്നലെ വരെ ഒരു പാലത്തിന്റ അക്കരെയിക്കരെ ഇരുന്നവരാണ്. കൂട്ടുകാരെ കാണാന്‍ പോലും പുരുഷ ഡ്രൈവറുടെ സഹായം വേണ്ടിയിരുന്നവര്‍. ബഹ്‌റൈന്‍ കോസ് വേ കടന്ന് സൗദി സുഹൃത്തുക്കളെ കാണാന്‍ എത്തിയതാണ് സൗദിയിലെ പെണ്‍കുട്ടികള്‍. ദമ്മാമിലും അല്‍കോബാറിലും സുഹൃത്തുക്കളുടെ വീടുകള്‍ സന്ദര്‍ശിച്ച് മടങ്ങും. സുഹൃത്തുക്കളെ കണ്ട സൗദി പെണ്‍കുട്ടികള്‍ക്കും സന്തോഷം. യാത്രയ്ക്ക് വേണ്ടി പുരുഷ ഡ്രൈവര്‍മാരെ ആശ്രയിക്കാതെ ഏത് സമയത്തും യാത്ര ചെയ്യാന്‍ സാധിക്കുമെന്നാണ് സൗദി പെണ്‍കുട്ടികള്‍ പറയുന്നത്.

Top