നാല്‍പ്പത്തിയാറാമത് ബഹ്‌റൈന്‍ ദേശീയദിനാഘോഷപരിപാടികള്‍ക്ക് രാജ്യത്ത് തുടക്കമായി

മനാമ : നാല്‍പ്പത്തിയാറാമത് ബഹ്‌റൈന്‍ ദേശീയദിനവുമായി ബന്ധപ്പെട്ടുള്ള പരിപാടികള്‍ക്ക് രാജ്യത്ത് തുടക്കമായി.

ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ ഔദ്യോഗികമായിട്ടായിരുന്നു പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.

ഡിസംബര്‍ 17 ഞായര്‍ വരെയായിരിക്കും വിവിധ പരിപാടികളോടെയുള്ള ആഘോഷം നടക്കുക.

സഖീറിലെ സര്‍ക്യൂട്ടില്‍ നടക്കുന്ന പരിപാടികള്‍ ആസ്വദിക്കുന്നതിന് 500 ഫില്‍സ് ആണ് പ്രവേശന ഫീസ്.

ടിക്കറ്റുകള്‍ സര്‍ക്യൂട്ടിലും സിറ്റി സെന്ററിലെ സര്‍ക്യൂട്ട് കൗണ്ടറിലും ലഭ്യമാകും.

എല്ലാ ദിവസവും വൈകിട്ട് 4.15 മുതല്‍ 4.30 വരെ റോയല്‍ എയര്‍ഫോഴ്‌സിന്റെ നേതൃത്വത്തിലുള്ള എയര്‍ഷോയും 4.30 മുതല്‍ 5.30 വരെ റോയല്‍ ഫോഴ്‌സ് ഒരുക്കുന്ന പാരച്യൂട്ട് അഭ്യാസ പ്രദര്‍ശനവും ആഘോഷങ്ങളുടെ ഭാഗമായിട്ട് നടക്കുന്നുണ്ട്.

ഇതോടൊപ്പം തന്നെ വാഹന പ്രദര്‍ശനം, വിവിധ ഉത്പന്നങ്ങളുടെ വില്‍പനയും കൂടാതെ പ്രദര്‍ശനവും, പ്രത്യേക കിയോസ്‌കുകള്‍, ഷോപ്പുകള്‍, പരമ്പരാഗത കലാ പ്രദര്‍ശനങ്ങള്‍, കുട്ടികള്‍ക്കുള്ള വിനോദ പരിപാടികള്‍, ഭക്ഷണ കൗണ്ടറുകള്‍ തുടങ്ങിയവയും ഉണ്ട്.

Top