മനാമ: ബഹ്‌റൈനില്‍ 901 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്. ഭരണാധികാരി ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫയാണ് ഉത്തരവിട്ടത്. സ്ത്രീകളും യുവാക്കളും അതോടൊപ്പം പ്രത്യേക പരിഗണന ആവശ്യമായ രോഗികളും മോചിപ്പിക്കപ്പെടുന്നവരിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ പകുതി ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ 585 പേരെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റാനും പരിശീലന പദ്ധതികളില്‍ പങ്കെടുപ്പിക്കാനും നിര്‍ദേശമുണ്ട്.
കുറ്റവാളികളെ ജയിലിലടയ്ക്കുന്നതിന് പകരം രാജ്യത്ത് ക്രിയാത്മകമായ മറ്റ് ശിക്ഷകള്‍ നടപ്പാക്കി വരികയാണ് ലക്ഷ്യം. അതോടൊപ്പം ഭരണാധികാരിയുടെ ഈ പുതിയ തീരുമാനത്തെ മനുഷ്യാവകാശ സംഘടനകളും വിവിധ മേഖലകളിലുള്ള പ്രമുഖരും പ്രശംസിച്ചിട്ടുണ്ട്.