ബ്രഹ്മാണ്ഡചിത്രമായ ബാഹുബലി രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് അവസാനഘട്ടത്തിലാണ്. അതീവരഹസ്യമായി ചിത്രീകരിക്കുന്ന സിനിമയുടെ ഒരു ലൊക്കേഷന്‍ ചിത്രങ്ങള്‍ പോലും പുറത്തുവന്നിരുന്നില്ല.
അഭിനേതാക്കള്‍ അടക്കമുള്ള യൂണിറ്റ് അംഗങ്ങള്‍ പോലും സെറ്റില്‍ മൊബൈല്‍ ഉപയോഗിക്കരുതെന്ന കര്‍ശന നിബന്ധനയോടെയാണ് രാജമൗലി ചിത്രീകരണം തുടങ്ങിയത്.
എന്നാല്‍ ഇപ്പോഴിതാ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും പ്രധാനചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പുറത്തുവന്നിരിക്കുന്നു.
ക്ലൈമാക്‌സ് ഭാഗങ്ങളുടെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങളാണ് ലീക്കായതെന്നാണ് റിപ്പോര്‍ട്ട്. വലിയൊരു ഗ്രാനൈറ്റ് ക്വാറിയിലായിരുന്നു ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ടിങ് നടന്നത്.
ബാഹുബലിയുടെ ആദ്യ ഭാഗം റിലീസ് ചെയ്ത സമയത്തും അവസാനരംഗത്തെ യുദ്ധരംഗങ്ങളുടെ ചിത്രങ്ങള്‍ ലീക്കായിരുന്നു. രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു.
ഒക്ടോബറില്‍ മുഴുവന്‍ ഷൂട്ടിങും പൂര്‍ത്തിയാക്കാനാണ് രാജമൗലിയുടെ പദ്ധതി. അടുത്ത വര്‍ഷം ഏപ്രില്‍ 28നാണ് ബാഹുബലി 2 റിലീസിനെത്തുന്നത്.