ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ബാഹുബലി 2 ലെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ ചില ഭാഗങ്ങള്‍ സാമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. തെലുങ്ക് മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
മാസങ്ങള്‍ക്ക് മുന്‍പ് ബാഹുബലിയിലെ ചില ദൃശ്യങ്ങള്‍ ചോര്‍ന്നിരുന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് അന്നപൂര്‍ണ സ്റ്റുഡിയോയില്‍ ജോലി ചെയ്തിരുന്ന ഒരു ഗ്രാഫിക് ഡിസൈനര്‍ അന്ന് അറസ്റ്റിലാവുകയും ചെയ്തിരുന്നു.
റിലീസിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ദൃശ്യങ്ങള്‍ വീണ്ടും ചോര്‍ന്നത് അണിയറ പ്രവര്‍ത്തകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.