കൊച്ചി: കൊല്ലം പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തത്തിലെ പ്രതികളായ മുഴുവന്‍ പേര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേരളം വിട്ടു പോകരുത്, പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം എന്നീ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
കേസിലെ 43 പ്രതികളില്‍ രണ്ട് പേര്‍ക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ബാക്കിയുള്ളവരുടെ ജാമ്യമാണ് ഇന്ന് അനുവദിച്ചത്.