കോഴിക്കോട് : കോഴിക്കോട്ടെ ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. പ്രകാശ് ബാബുവിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ചിത്തിര ആട്ടവിശേഷ നാളില്‍ ശബരിമലയില്‍ സ്ത്രീയെ ആക്രമിച്ച കേസിലാണ് അഡ്വ പ്രകാശ് ബാബുവിനെ റാന്നി മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.
എന്നാല്‍ ജയില്‍ കിടന്നുകൊണ്ട് താന്‍ മത്സരിക്കുമെന്ന് പ്രകാശ് ബാബു പറഞ്ഞു. തുടര്‍ന്ന് ബി ജെ പി നേതൃത്വം പത്രിക സമര്‍പ്പണം നടത്തുകയും ചെയ്തിരുന്നു.