ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ കരിങ്കൊടി കാണിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു.
14 വിദ്യാര്‍ത്ഥികള്‍ക്കാണ് ലക്നൗ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജാമ്യം നിഷേധിച്ചത്. ഗൗരവകരമായ കുറ്റമാണ് ഇവര്‍ നടത്തിയതെന്ന് പറഞ്ഞാണ് കോടതി ജാമ്യം അനുവദിക്കാതിരുന്നത്.
ബുധനാഴ്ചയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്കെതിരെ ലക്‌നൗ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ കരിങ്കൊടി കാണിച്ചത്.
തുടര്‍ന്ന് പ്രതിഷേധിച്ചവരില്‍ നിന്നും പിടികൂടിയ 14 പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. എന്നാല്‍ ജാമ്യം നിഷേധിച്ച കോടതി, ഇവരെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിടുകയായിരുന്നു.