അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കണം; ഹര്‍ജിയില്‍ നിന്ന് പിന്മാറി ജഡ്ജി

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതികളായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎ സര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറി ജഡ്ജി. ജസ്റ്റീസ് എം.ആര്‍. അനിതയാണ് പിന്മാറിയത്.

ഒരിക്കല്‍ കേസ് പരിഗണിച്ച സാഹചര്യത്തിലാണ് പിന്മാറ്റം. പുതിയ ജഡ്ജ് ഉള്‍പ്പെടുന്ന ബെഞ്ച് ഹര്‍ജി ബുധനാഴ്ച പരിഗണിക്കും. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത് സമൂഹത്തില്‍ അസ്വസ്ഥതകള്‍ക്ക് വഴിയൊരുക്കുമെന്നാണ് എന്‍ഐഎയുടെ വാദം.

കഴിഞ്ഞ ദിവസം കൊച്ചി എന്‍ഐഎ കോടതിയാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. 11 ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

Top