സോളാര്‍ പീഡന ഗൂഢാലോചന കേസിലെ ഒന്നാം പ്രതിക്ക് ജാമ്യം. കൊട്ടാരക്കര കോടതിയില്‍ നേരിട്ട് ഹാജരായാണ് ജാമ്യമെടുത്തത്. രണ്ടാം പ്രതി കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എക്കൊപ്പം ചേര്‍ന്ന് ഉമ്മന്‍ ചാണ്ടിയെ പീഢനക്കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.
അടുത്ത മാസം പത്തിന് കേസ് വീണ്ടും പരിഗണിക്കും. പുതിയ സാക്ഷിപ്പട്ടിക കൈമാറാന്‍ പരാതിക്കാരനായ അഡ്വ.സുധീര്‍ ജേക്കബിന് കോടതി നിര്‍ദ്ദേശം നല്‍കി.കേസില്‍ ഗണേഷ് കുമാര്‍ നേരത്തെ ജാമ്യം എടുത്തിരുന്നു.
എംഎല്‍എയും പൊതുപ്രവര്‍ത്തകനും ആയതിനാല്‍ ഇളവ് നല്‍കണമെന്നായിരുന്നു ആവശ്യം.എല്ലാ വിചാരണ വേളയിലും നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഗണേഷ് കുമാറിന് കോടതി ഇളവ് നല്‍കി. ആവശ്യപ്പെടുമ്പോള്‍ മാത്രം ഹാജരായാല്‍ മതിയെന്നാണ് നിര്‍ദേശം.