ലാഹോർ: പാക്കിസ്ഥാനിലെ പ്രതിപക്ഷ നേതാവും പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് (എൻ) പ്രസിഡന്റുമായ ഷഹ്ബാസ് ഷരീഫ് 8 മാസത്തെ ജയിൽവാസത്തിനു ശേഷം ജാമ്യത്തിലിറങ്ങി.
മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരനായ ഷഹ്ബാസ് 2 അഴിമതിക്കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചുവരുകയായിരുന്നു. കള്ളപ്പണം വെളുപ്പിച്ചതിനും വരുമാനത്തിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചതിനുമാണ് ഷഹ്ബാസിന്റെ പേരിൽ കേസെടുത്തിരുന്നത്.