തിരുവനന്തപുരം : ശബരിമലയില്‍ സ്ത്രീയെ ആക്രമിച്ച സംഭവത്തില്‍ ഗൂഡാലോചന കുറ്റം ചുമത്തി ജയിലില്‍ കഴിയുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി വാദം കേള്‍ക്കും. ജാമ്യാപേക്ഷയെ പൊലീസ് എതിര്‍ക്കാനാണ് സാധ്യത.
കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും പൊലീസ് കസ്റ്റഡിയില്‍ അപായപ്പെടുത്താനുള്ള ശ്രമമുണ്ടെന്നും ഇന്നലെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
അതേസമയം അറസ്റ്റോടെ സുരേന്ദ്രനെതിരെ കേസുകള്‍ കുത്തിപ്പൊക്കുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. എന്നാല്‍ സാധാരണ നടപടിക്രമമെന്നണ് പൊലീസ് വിശദീകരണം.