കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി : ശബരിമലയില്‍ സ്ത്രീയെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ റിമാന്‍ഡിലായ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

സുരേന്ദ്രനെതിരായ നടപടിയില്‍ സര്‍ക്കാര്‍ ഇന്ന് നിലപാട് അറിയിക്കും. തന്നെ സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയാണെന്ന് ഹര്‍ജിയില്‍ സുരേന്ദ്രന്‍ ആരോപിക്കുന്നത്.

ചിത്തിരആട്ട വിശേഷ പൂജയ്ക്ക് ശബരിമലനട തുറന്നപ്പോള്‍ ദര്‍ശനത്തിന് എത്തിയ 52 കാരിയെ ആക്രമിക്കാനുള്ള ഗൂഢാലോചനയില്‍ കെ സുരേന്ദ്രന് പങ്കുണ്ടെന്നാണ് പൊലീസ് ആരോപിക്കുന്നത്. ഈ കേസില്‍ നേരത്തെ പത്തനംതിട്ട കോടതി സുരേന്ദ്രന് ജാമ്യം നിഷേധിച്ചിരുന്നു.

അതേസമയം റിമാന്‍ഡ് കാലാവധി കഴിയുന്ന സുരേന്ദ്രനെ പൊലീസ് ഇന്ന് പത്തനംതിട്ട കോടതിയില്‍ ഹാജരാക്കും. ഇന്നലെ സുരേന്ദ്രനെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്ന വഴിയ്ക്ക് ഹോട്ടല്‍ ഭക്ഷണത്തിന് സൗകര്യമൊരുക്കിയതിന് പൊലീസുകാരനെ സ്സ്പെന്‍ഡ് ചെയ്തിരുന്നു. കൊല്ലം എആര്‍ ക്യാംപിലെ വിക്രമന്‍ നായരെയാണ് സസ്പെന്‍ഡ് ചെയ്തത്.

Top