അഭിഭാഷകയെ പീഡിപ്പിച്ച കേസിൽ നവനീത് എൻ.നാഥിന് ജാമ്യം

ഭിഭാഷകയെ പീഡിപ്പിച്ച കേസിൽ പ്രതിയായ കേന്ദ്ര സർക്കാർ അഭിഭാഷകൻ നവനീത് എൻ.നാഥിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒരുമിച്ച് ജീവിച്ച ശേഷം സ്നേഹ ബന്ധത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങളെ ബലാത്സംഗമായി കാണാനാവില്ലെന്നാണ് വാദത്തിനിടെ ഹൈക്കോടതിയുടെ നിരീക്ഷണം.

സഹപ്രവര്‍ത്തകയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ നവനീതിനെ ജൂൺ 21നാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. നവനീത് മറ്റൊരു വിവാഹത്തിന് ഒരുങ്ങിയതോടെയാണ് യുവതി പരാതി നല്കിയത്. പ്രതിക്ക് മുന്നിലെത്തി കൈ ഞരമ്പു മുറിച്ച് യുവതി ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു ഈ കാലഘട്ടത്തിൽ വിവാഹിതരാകാതെയും സ്ത്രീയും പുരുഷനും ഒന്നിച്ച് ജീവിക്കുന്നുണ്ട്. പുതിയകാലത്തെ തലമുറയുടെ കാഴ്ചപ്പാട് തന്നെ വ്യത്യസ്തമാണ്. അവരുടെ ബന്ധത്തിൽ ഭിന്നതയുണ്ടാകുമ്പോൾ ഒരാൾ ഉയരുന്ന ആരോപണങ്ങൾ മറ്റേയാൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും കോടതി നിരീക്ഷിച്ചിരുന്നു..

Top