ന്യൂഡല്‍ഹി : വില്‍പ്പനയില്‍ 30 ശതമാനം ഉര്‍ച്ചയുമായി ബജാജ് ഓട്ടോ. ജൂലൈയിലെ വില്‍പ്പനയുടെ കണക്കുകളാണ് ബുധനാഴ്ച കമ്പനി പുറത്ത് വിട്ടത്. 400,343 യൂണിറ്റാണ് ജൂലൈയില്‍ ബജാജ് വില്‍പ്പന നടത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 307,727 യൂണിറ്റ് വാഹനങ്ങള്‍ മാത്രമേ വില്‍പ്പന നടത്തുവാന്‍ കമ്പനിക്ക് സാധിച്ചിരുന്നുള്ളു.
ബജാജിന്റെ മോട്ടോര്‍ സൈക്കിള്‍ വില്‍പ്പനയില്‍ 25 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് 332,680 യൂണിറ്റ് വാഹനങ്ങള്‍ വില്‍പ്പന നടത്തി. 2017 ജൂലൈയില്‍ ഇത് 265,182 യൂണിറ്റായിരുന്നു.
കമ്പനിയുടെ കൊമേര്‍ഷ്യല്‍ വാഹന വില്‍പ്പനയിലും 59 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.