ബജാജ് ഓട്ടോയുടെ എല്ലാ മൂന്നുചക്ര വാഹനങ്ങളും ഇനി ബിഎസ് 6 ലേക്ക്

ജാജ് ഓട്ടോയുടെ എല്ലാ മൂന്നുചക്ര വാഹനങ്ങളും ഇനി ബിഎസ് 6 ആയിരിക്കും. ബിഎസ് 6 പാലിക്കുന്ന ആര്‍ഇ, മാക്സിമ, മാക്സിമ കാര്‍ഗോ വിഭാഗങ്ങളിലായി പതിനാല് വാണിജ്യ മൂന്നുചക്ര വാഹനങ്ങള്‍ ബജാജ് ഓട്ടോ വിപണിയില്‍ അവതരിപ്പിച്ചു.

ആര്‍ഇ, മാക്സിമ വിഭാഗങ്ങളിലെ ഡീസല്‍ വാഹനങ്ങളില്‍ ഇജിആര്‍, കാറ്റലിറ്റിക് കണ്‍വെര്‍ട്ടര്‍ നല്‍കിയാണ് നിലവിലെ 470 സിസി എന്‍ജിന്‍ ബിഎസ് 6 ആക്കി മാറ്റിയത്. അതേസമയം 236 സിസി എന്‍ജിന്‍ ഇപ്പോള്‍ ഫ്യൂവല്‍ ഇന്‍ജെക്ഷന്‍ സംവിധാനത്തോടെയാണ് വരുന്നത്.

ആര്‍ഇ സീരീസ് വാഹനങ്ങള്‍ ലഭിക്കുന്നത് സിഎന്‍ജി, എല്‍പിജി, പെട്രോള്‍ എന്നീ മൂന്ന് ഇന്ധന ഓപ്ഷനുകളിലാണ്.

Top