ബജാജിന്റെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ ചേതക് ചിക് ഒക്ടോബര്‍ 16ന് നിരത്തുകളിലേയ്ക്ക്

വാഹനനിര്‍മ്മതാക്കളായ ബജാജ് അവരുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ നിരത്തുകളിലെത്തിക്കാന്‍ ഒരുങ്ങുകയാണ്. ഒക്ടോബര്‍ 16-ന് എത്തുന്ന പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ പേര് ബജാജ് ചേതക് ചിക് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ എന്നാണ്.അതേസമയം അര്‍ബനൈറ്റ് എന്ന ബ്രാന്റിലായിരിക്കും ബജാജ് ഇലക്ട്രിക്ക് ഇരുചക്ര വാഹനങ്ങള്‍ ഇന്ത്യയിലെത്തിക്കുക. വാഹനത്തിന്റെ ഓണ്‍റോഡ് വില ഏകദേശം ഒരു ലക്ഷം രൂപയായിരിക്കുമെന്നാണ് സൂചനകള്‍.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് സംവിധാനം ഉള്‍പ്പെടെ ഉന്നത സാങ്കേതിക സംവിധാനങ്ങളുടെ അകമ്പടിയോടെയായിരിക്കും ബജാജ് ഇ-സ്‌കൂട്ടര്‍ എത്തുകയെന്ന് മുമ്പുതന്നെ അറിയിച്ചിരുന്നു. ഇതിനൊപ്പം ബ്ലൂടൂത്ത് ഉള്‍പ്പെടെയുള്ള കണക്ടിവിറ്റി സംവിധാനങ്ങളും മറ്റും ഈ വാഹനത്തിലുണ്ട്.

ഹാന്‍ഡില്‍ ബാറില്‍ നല്‍കിയിരിക്കുന്ന എല്‍ഇഡി ഹെഡ്ലാമ്പ്, ടു പീസ് സീറ്റുകള്‍, എല്‍ഇഡി ടെയ്ല്‍ ലാമ്പ്, 12 ഇഞ്ച് അലോയി വീലുകള്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഉയര്‍ന്ന് സ്റ്റോറേജ് എന്നിവയാണ് ഇലക്ട്രിക് ചേതക് ഉറപ്പുനല്‍കുന്ന ഫീച്ചറുകള്‍.

ജര്‍മന്‍ ഇലക്ട്രിക്ക് ആന്‍ഡ് ടെക്‌നോളജി കേന്ദ്രമായി ബോഷുമായി സഹകരിച്ചാണ് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വികസിപ്പിച്ചിരിക്കുന്നത്.പുതിയ സുരക്ഷ സജ്ജീകരണമായ സിബിഎസോടെയാണ് ചേതകും എത്തുന്നത്.

കമ്മ്യൂട്ടര്‍ ബൈക്കുകളും പെര്‍ഫോമന്‍സ് ബൈക്കുകളും കരുത്തേറിയ സ്‌കൂട്ടറുകളും ബജാജിന്റെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ശ്രേണിയില്‍ അണിനിരത്തുമെന്നാണ് വിവരം. 2020-ഓടെ ഇലക്ട്രിക് ബൈക്കുകളുടെ നിര കൂടുതല്‍ വിപുലമാക്കാനാണ് കമ്പനി ശ്രമിക്കുന്നത്.

Top