എന്‍ട്രിലെവല്‍ ക്രൂയിസര്‍ ശ്രേണിയില്‍ അവഞ്ചറിന് ഭീഷണി മുഴക്കി എത്തിയ ഇന്‍ട്രൂഡര്‍ 150യെ ബജാജ് ആദ്യം ആരും കാര്യമായി എടുത്തില്ല. ഡിസൈന്‍ ശൈലിയുടെ പേരില്‍ സുസൂക്കിയുടെ ബജറ്റ് ക്രൂയിസര്‍ ആദ്യം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.
എന്നാല്‍ മികവിന്റെ കാര്യത്തില്‍ ഇന്‍ട്രൂഡര്‍ 150 അവഞ്ചര്‍ 150യ്ക്ക് ഒപ്പമാണെന്ന് സുസൂക്കി തെളിയിച്ചു. കൗതുകമുണര്‍ത്തുന്ന ഇന്‍ട്രൂഡര്‍ 150 യെ സ്വന്തമാക്കുന്നവരുടെ എണ്ണം കൂടി വന്നതോടെ ബജാജ് നിരാശയിലായി. ഇതാണ് പുതിയ അവഞ്ചര്‍ 180 മോട്ടോര്‍സൈക്കിളിനെ അവതരിപ്പിക്കാനുള്ള കാരണം.
കാഴ്ചയില്‍ അവഞ്ചര്‍ 220 സ്ട്രീറ്റിന് സമാനമാണ് പുതിയ അവഞ്ചര്‍ 180. 83,400 രൂപ എക്‌സ്‌ഷോറൂം വിലയില്‍ പുതിയ ബജാജ് അവഞ്ചര്‍ 180 സ്ട്രീറ്റ് വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
അവഞ്ചര്‍ 220 സ്ട്രീറ്റിനെക്കാളും 10,000 വിലക്കുറവിലാണ് പുതിയ അവഞ്ചര്‍ 180 എത്തുക. റെഡ്, ബ്ലാക് നിറങ്ങളിലാണ് പുതിയ 180 സിസി അവഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ ലഭ്യമാവുക. നിലവിലുള്ള 178.6 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍കൂള്‍ഡ് എഞ്ചിനില്‍ പുതിയ അവഞ്ചര്‍ എത്തുമെന്നാണ് പ്രതീക്ഷ. 17 bhp കരുത്തും 14.2 Nm torque ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ഒരുക്കിയിരിക്കുന്നത്.