അവഞ്ചര്‍ സ്ട്രീറ്റ് 160 സിസി വിപണിയില്‍ എത്തി ; വില 81,037 രൂപ

ജാജിന്റെ ക്രൂയിസര്‍ മോഡലായ അവഞ്ചര്‍ ശ്രേണിയിലേക്ക് 160 സിസി കരുത്തുമായി അവഞ്ചര്‍ സ്ട്രീറ്റ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 81,037 രൂപയാണ് ബൈക്കിന്റെ എക്‌സഷോറും വില. റെഡ്, ബ്ലാക്ക് എന്നീ നിറങ്ങളില്‍ മാത്രമാണ് പുതിയ മോഡല്‍ എത്തിയിട്ടുള്ളത്.

160 സിസി അവഞ്ചര്‍ സ്ട്രീറ്റില്‍ സിംഗിള്‍ ചാനല്‍ എബിഎസ് ബ്രേക്കാണ് സുരക്ഷയൊരുക്കുന്നത്. വിലയില്‍ സ്ട്രീറ്റ് 180-യെക്കാള്‍ 7040 രൂപ കുറച്ചാണ് സ്ട്രീറ്റ് 160 ബജാജ് പുറത്തിറക്കിയിരിക്കുന്നത്.

എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ് ഉള്‍പ്പെടെ നല്‍കിയിട്ടുള്ള ഹെഡ്‌ലാംമ്പ്, സിംഗിള്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന് ചുറ്റുമുള്ള ബ്ലാക്ക് വൈസര്‍, പുതിയ ഗ്രാഫിക്‌സ് എന്നിവയാണ് സ്ട്രീറ്റ് 160-യേയും ആകര്‍ഷകമാക്കുന്നത്.

160.3 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് ഈ സ്ട്രീറ്റ് 160-യിലും പ്രവര്‍ത്തിക്കുന്നത്. ഇത് 15 ബിഎച്ച്പി പവറും 14.6 എന്‍എം ടോര്‍ക്കുമേകും. 5 സ്പീഡാണ് ഗിയര്‍ബോക്‌സ്.

Top