ബജാജ് ഫ്‌ളാഗ്ഷിപ്പ് മോഡല്‍ ഡോമിനാര്‍ 400 -ന്റെ വില വീണ്ടും കൂട്ടി

bajaj dominar

ന്ത്യന്‍ ബൈക്ക് നിര്‍മ്മാതാക്കളായ ബജാജ് ഫ്ളാഗ്ഷിപ്പ് മോഡല്‍ ഡോമിനാര്‍ 400ന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. രണ്ടായിരം രൂപയാണ് മോഡലിന് കൂടിയത്. 1.48 ലക്ഷം രൂപയാണ് ഡോമിനാര്‍ നോണ്‍-എബിഎസ് പതിപ്പിന്റെ പുതുക്കിയ വില. 1.62 ലക്ഷം രൂപ വിലയില്‍ ഡോമിനാര്‍ എബിഎസ് വില്‍പനയ്ക്കെത്തും. വിലകള്‍ ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി.

ഈ വര്‍ഷമിത് നാലാം തവണയാണ് ഡോമിനാറിന്റെ വില ബജാജ് കൂട്ടുന്നത്. മെയ് മാസവും ഡോമിനാര്‍ 400 -ന് രണ്ടായിരം രൂപ കമ്പനി വില വര്‍ധിപ്പിച്ചിരുന്നു. 2016 ഡിസംബറില്‍ ഡോമിനാര്‍ എത്തിയത് മുതല്‍ ഇതുവരെ 12,000 രൂപയോളം മോഡലിന് ബജാജ് കൂട്ടിക്കഴിഞ്ഞു. 1.36 ലക്ഷം രൂപയായിരുന്നു ബജാജ് ഡോമിനാറിന്റെ പ്രാരംഭവില. ഡോമിനാറിന്റെ വിലയില്‍ മാറ്റങ്ങള്‍ സംഭവിക്കുമെന്നു കമ്പനി മുമ്പെ വ്യക്തമാക്കിയിട്ടുണ്ട്.

സാധാരണ ഡോമിനാറുകളുടെ ചക്രങ്ങള്‍ക്ക് 27 Nm torque ആണ് ലഭിക്കുന്നതെങ്കില്‍ 32 Nm torque ആണ് കസ്റ്റം ഡോമിനാര്‍ അവകാശപ്പെടുന്നത്. 40 bhp, 40 Nm torque പരമാവധി ഉദ്പാദിപ്പിക്കുന്നു. ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ബജാജിന്റെ ഫ്ളാഗ്ഷിപ്പ് മോട്ടോര്‍സൈക്കിളാണ് ഡോമിനാര്‍ 400. 373 സിസി ഫോര്‍ സ്ട്രോക്ക് എഞ്ചിനിലാണ് ഡോമിനാര്‍ 400ന്റെ ഒരുക്കം.

എബിഎസ് ഇല്ലാത്ത ഡോമിനാറിന് 1.42 ലക്ഷം രൂപയാണ് പ്രൈസ്ടാഗ്. ലിക്വിഡ് കൂളിംഗ്, ട്രിപിള്‍ സ്പാര്‍ക്ക് പ്ലഗ് ഇഗ്നീഷന്‍, ഫോര്‍ വാല്‍വ്, ഫ്യൂവല്‍ ഇഞ്ചക്ഷന്‍ എന്നിവ ഡോമിനാര്‍ എഞ്ചിന്റെ ഫീച്ചറുകളാണ്. നിശ്ചലാവസ്ഥയില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ബജാജ് ഡോമിനാറിന് വേണ്ടത് എട്ടു സെക്കന്‍ഡുകളാണ്. മണിക്കൂറില്‍ 150 കിലോമീറ്ററാണ് ഡോമിനാര്‍ 400ന്റെ പരമാവധി വേഗത.

Top