റോഡുകളിലെ രാജാവ് റോയല്‍ എന്‍ഫീല്‍ഡിനെ കളയാക്കിയുള്ള ബജാജിന്റെ പുതിയ പരസ്യചിത്രം ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
ഇരുചക്ര വാഹനങ്ങളില്‍ മുമ്പില്‍ തന്നെ നില്‍ക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളെ ആനകളായാണ് ഒരുമിനിറ്റ് ദൈര്‍ഘ്യമുള്ള പരസ്യത്തില്‍ കാണിച്ചിരിക്കുന്നത്.
ബജാജ് നിരയിലെ ഏറ്റവും കരുത്തുറ്റ പുതിയ ഡോമിനാറിനായി ഒരുക്കിയ പരസ്യത്തില്‍, കുറച്ച് പേര്‍ ആനപ്പുറത്ത് കയറി പ്രയാസപ്പെട്ട് യാത്ര ചെയ്യുന്നതും, പിന്നാലെ ഡോമിനാര്‍ 400 ആനകള്‍ക്കിടയിലൂടെ ചീറിപാഞ്ഞെത്തി മുന്നേറുന്നതുമാണ്.
ആനയെ പോറ്റുന്നത് നിര്‍ത്തു എന്ന വാചകത്തോടെ തുടങ്ങുന്ന പരസ്യം ഇതിനോടകം തന്നെ 1.7 ലക്ഷത്തിനടുത്ത് ആളുകള്‍ കണ്ടുകഴിഞ്ഞു.