പല നഗരങ്ങളിലും ലഭ്യമല്ലെന്ന പോരായ്മയാണ് ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിനെ ഇതുവരെ ആരും തിരിച്ചറിയാതെ പോയതിന് കാരണം. 2020-ല്‍ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിയ ഇവി ലോഞ്ച് ചെയ്യുന്ന സമയത്ത് പൂനെയിലും ബെംഗളൂരുവിലും മാത്രമാണ് വില്‍പ്പനയ്ക്ക് എത്തിയിരുന്നത്. അതിനുശേഷം പുതിയ സംസ്ഥാനങ്ങളിലും നഗരങ്ങളിലും ചേതക്കിന്റെ സാന്നിധ്യം കമ്പനി തുടര്‍ച്ചയായി വിപുലീകരിച്ചു.
നിലവില്‍ 11 സംസ്ഥാനങ്ങളില്‍ ചേതക് ലഭ്യമാണ്. ഡല്‍ഹി, മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ്, ഗോവ, ദാമന്‍ & ദിയു, ഗുജറാത്ത്, കേരളം, തമിഴ്നാട്, തെലങ്കാന, പശ്ചിമ ബംഗാള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 11 സംസ്ഥാനങ്ങളിലെ 20 നഗരങ്ങളില്‍ ചേതക് ലഭ്യമാണ്. വിശാഖപട്ടണം, മപുസ, സൂറത്ത്, ബാംഗ്ലൂര്‍, മംഗലാപുരം, മൈസൂര്‍, ഹുബ്ലി, കൊച്ചി, കോഴിക്കോട്, മുംബൈ, പൂനെ, നാസിക്, നാഗ്പൂര്‍, ഔറംഗബാദ്, ചെന്നൈ, മധുരൈ, കോയമ്പത്തൂര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ബജാജ് മുമ്പ് 2021-ല്‍ 8 നഗരങ്ങളില്‍ ചേതക് ഇലക്ട്രിക്കിന്റെ ബുക്കിംഗ് ആരംഭിച്ചിരുന്നു.
2022-ല്‍ കോയമ്പത്തൂര്‍, മധുരൈ, കൊച്ചി, കോഴിക്കോട്, ഹുബ്ലി, വിശാഖപട്ടണം, നാസിക്, വസായ്, സൂറത്ത്, ഡല്‍ഹി, മുംബൈ, മപുസ എന്നിവയുള്‍പ്പെടെ 12 നഗരങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുകയായിരുന്നു. എന്നിരുന്നാലും ബജാജ് ചേതക് ഇലക്ട്രിക്കിന്റെ കാത്തിരിപ്പ് കാലയളവ് 4 – 8 ആഴ്ച്ചയോളമാണ്.
ഇപ്പോള്‍ കൊവിഡ് സാഹചര്യം ലഘൂകരിക്കാന്‍ തുടങ്ങിയതിനാല്‍ ചേതക്കിന്റെ വിപുലീകരണ പദ്ധതികളില്‍ ബജാജ് കൂടുതല്‍ ആക്രമണാത്മകമായി പ്രവര്‍ത്തിക്കുകയാണ്. അടുത്ത ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ ചേതക്കിന്റെ നെറ്റ്വര്‍ക്ക് ഇരട്ടിയാക്കാന്‍ പദ്ധതിയുണ്ടെന്ന് ബജാജ് ഓട്ടോ എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാകേഷ് ശര്‍മ്മ വ്യക്തമാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ വെബ്സൈറ്റില്‍ ബജാജ് ചേതക് ഇലക്ട്രിക് ബുക്ക് ചെയ്യാവുന്നതാണ്.