ഇന്ത്യന്‍ ബൈക്ക് നിര്‍മ്മാതാക്കളായ ബജാജ് പുറത്തിറക്കിയ ബൈക്കാണ് പള്‍സര്‍ 180F. മോഡലില്‍ എബിഎസ് സംവിധാനം ഉള്‍പ്പെടുത്തിക്കൊണ്ട് പരിഷ്‌കരിച്ചിരിക്കുകയാണ് കമ്പനി. 7,800 രൂപയാണ് പരിഷ്‌കരിച്ച പള്‍സര്‍ 180F -ന്റെ വിലയില്‍ വന്ന വര്‍ധനവ്. 94,278 രൂപയാണ് പുതിയ ബജാജ് പള്‍സര്‍ 180F എബിഎസ് പതിപ്പിന്റെ വില.
നിയോണ്‍ നിറത്തിലുള്ള ഗ്രാഫിക്സും മാറ്റ് ബ്ലാക്ക് നിറത്തിലുള്ള പെയിന്റിംഗും ഒറ്റ ചാനല്‍ എബിഎസുമാണ് പള്‍സര്‍ 180F -ന് നല്‍കിയിരിക്കുന്ന പരിഷ്‌കാരങ്ങള്‍. 178.6 സിസി ശേഷിയുള്ള എയര്‍ കൂളിംഗ് ഒറ്റ സിലിണ്ടര്‍ നാല് വാല്‍വ് എഞ്ചിന്‍ തന്നെയായിരിക്കും പുതിയ 2019 ബജാജ് പള്‍സര്‍ 180F -ഉം തുടരുക. ഇത് 8,500 rpm-ല്‍ 16.7 bhp കരുത്തും 6,500 rpm -ല്‍ 14 Nm torque ഉം പരമാവധി കുറിക്കും. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്സ്.
മുന്നില്‍ ടെലസ്‌കോപ്പിക്ക് ഫോര്‍ക്കുകളും പിന്നില്‍ നൈട്രോക്സ് ഷോക്ക് അബ്സോര്‍ബറുകളുെ സസ്പെന്‍ഷന്‍ നിറവേറ്റും. 17 ഇഞ്ചാണ് വീലുകളുടെ വലുപ്പം. മുന്നിലെ 260 mm ഡിസ്‌ക്കും പിന്നിലെ 230 mm ഡിസ്‌ക്കും ഉള്‍പ്പെടുന്നതായിരിക്കും ബ്രേക്കിംഗ് സംവിധാനം. വിപണിയില്‍ നാളിതുവരെ മികച്ച വില്‍പ്പനയാണ് പള്‍സര്‍ മോഡലുകള്‍ സ്വന്തമാക്കിക്കൊണ്ടിരിക്കുന്നത്.