റേസിംഗ് റെഡ് എഡിഷനുമായി ബജാജ് ; പള്‍സര്‍ RS200 ഇന്ത്യയില്‍ പുറത്തിറങ്ങി

BAJAJ

ജാജ് പള്‍സര്‍ RS200 റേസിംഗ് റെഡ് എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 1.23 ലക്ഷം രൂപയാണ് പള്‍സര്‍ RS200 റേസിംഗ് റെഡ് എഡിഷന്‍ നോണ്‍എബിഎസ് പതിപ്പിന്റെ എക്‌സ്‌ഷോറൂം വില. 1.35 ലക്ഷം രൂപ പ്രൈസ് ടാഗിലാണ് RS200 റേസിംഗ് റെഡ് എഡിഷന്‍ എബിഎസ് പതിപ്പ് വിപണിയില്‍ അവതരിപ്പിക്കുന്നത്‌.

റേസിംഗ് റെഡിന് പുറമെ റേസിംഗ് ബ്ലൂ, ഗ്രാഫൈറ്റ് ബ്ലാക് നിറങ്ങളിലും പള്‍സര്‍ RS200 ലഭ്യമാണ്. മുന്‍ ഫെയറിംഗിലും പിന്‍ കൗളിലും ഇടംപിടിച്ചിരിക്കുന്ന റെഡ്‌വൈറ്റ് സ്‌കീം മോട്ടോര്‍സൈക്കിളിന് വേറിട്ട പുതുമയാണ് നല്‍കുന്നത്.

നിലവിലുള്ള 199.5 സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ്കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്ടഡ്, ട്രിപിള്‍ സ്പാര്‍ക്ക് എഞ്ചിനിലാണ് പുതിയ പള്‍സര്‍ RS200 റേസിംഗ് എഡിഷന്‍ എത്തുന്നത്. 24.1 bhp കരുത്തും 18.6 Nm torque ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഒരുക്കിയിരിക്കുന്നത്. മണിക്കൂറില്‍ 141 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ പള്‍സര്‍ RS200ന് സാധിക്കും.

ട്വിന്‍പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ബൂമറാംങ് ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, കുഞ്ഞന്‍ എക്‌സ്‌ഹോസ്റ്റ് എന്നിങ്ങനെ നീളുന്നതാണ് മോട്ടോര്‍സൈക്കിളിന്റെ സവിശേഷതകള്‍. ബ്രേക്കിംഗിന് വേണ്ടി 300 മി.മീ ഡിസ്‌ക് മുന്നിലും 230 മി.മീ ഡിസ്‌ക് പിന്നിലും ഒരുക്കിയിട്ടുണ്ട്.

Top