Bajaj Pulsar RS200 spied in a new white colour

പള്‍സര്‍ ആര്‍എസ്200 മോഡലുകളില്‍ പുതിയ നിറങ്ങള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ് ബജാജ്. ഇനി വരാനിരിക്കുന്നത് വെള്ള നിറത്തിലുള്ള ആര്‍എസ്200 ആണ്. ഈ പെയിന്റിന്റെ ഔദ്യോഗികനാമം പുറത്തുവരുന്നതിനു മുമ്പുതന്നെ ബൈക്കിന്റെ ചിത്രങ്ങള്‍ വെളിപ്പെട്ടിരിക്കുകയാണ്.

പള്‍സര്‍ ആര്‍എസ്200 മോഡലില്‍ മാത്രമേ ഈ നിറം ലഭ്യമാകൂ. പുതിയ നിറം ചേര്‍ത്തതല്ലാതെ മറ്റ് മാറ്റങ്ങളൊന്നും പള്‍സര്‍ ആര്‍എസ്200 മോഡലില്‍ വരുത്തിയിട്ടില്ല.

രണ്ട് വര്‍ണപദ്ധതിയിലാണ് ബജാജ് പള്‍സര്‍ ആര്‍എസ്200 മോഡല്‍ ആദ്യം വിപണി പിടിച്ചത്. മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങളിലായിരുന്നു ഇത്. ലോഞ്ചിനു ശേഷമാണ് ഡിമോണ്‍ ബ്ലാക്ക് നിറം കൂടി ചേര്‍ത്തത്.

പുതിയ നിറം വാഹനത്തിന്റെ വിലയിലും മറ്റും പ്രതിഫലിക്കില്ല. ഈ നിറത്തില്‍ ആര്‍എസ്200ന്റെ എബിഎസ് ചേര്‍ത്തതും ചേര്‍ക്കാത്തതുമായി പതിപ്പുകള്‍ കിട്ടും.
നിലവില്‍ ഏബിഎസ് ചേര്‍ക്കാത്ത പള്‍സര്‍ ആര്‍എസ്200 മോഡലിന് 1.20 ലക്ഷം രൂപയാണ് വില. ദില്ലി ഷോറൂം നിരക്ക് പ്രകാരം 1.32 ലക്ഷം രൂപ വിലവരും എബിഎസ് മോഡലിന്.

199.5സിസി ശേഷിയുള്ള ഒരു സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് പള്‍സര്‍ ആര്‍എസ്200 മോഡലിലുള്ളത്. എന്‍ജിന്‍ ശേഷി 24.16 കുതിരശക്തി. ടോര്‍ക്ക് 18.6 എന്‍എം. എന്‍ജിനോടൊപ്പം ഒരു 6 സ്പീഡ് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നു.

പള്‍സര്‍ ആര്‍എസ് 200 മോഡല്‍ വരുന്നത് ട്വിന്‍ പ്രോജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ ഘടിപ്പിച്ചാണ്. ഡേടൈം റണ്ണിങ് ലൈറ്റുകളാണ് മറ്റൊരു പ്രത്യേകത. ഇന്ത്യന്‍ നിരത്തുകളില്‍ ഈ സന്നാഹങ്ങളെ വളരെ ഉപകാരപ്രദമാണ്.

തികച്ചും വ്യത്യസ്തമായ ടെയ്ല്‍ ലാമ്പ് ഡിസൈന്‍ ആര്‍എസ് 200 ബൈക്കിന്റെ ആകര്‍ഷണങ്ങളിലൊന്നാണ്. വാഹനത്തെ പെട്ടെന്ന് തിരിച്ചറിയാനുള്ള ഒരടയാളമായി ഇത് മാറിയിട്ടുണ്ട്.

പള്‍സര്‍ ആര്‍എസ് 200 ബൈക്കില്‍ ഉപയോഗിച്ചിരിക്കുന്നത് ബട്ടര്‍ഫ്‌ലൈ ഡിസ്‌ക് ബ്രേക്കുകളാണ്. ഡിസ്‌കുകള്‍ അതിവേഗത്തില്‍ തണുപ്പിക്കാന്‍ ഇത് ഉപകരിക്കുന്നു.

പള്‍സര്‍ ആര്‍എസ് 200 മോഡലിന് 10 സ്‌പോക് അലോയ് വീലുകളാണ് ഘടിപ്പിച്ചിട്ടുള്ളത്. വാഹനത്തിന്റെ സ്‌പോര്‍ടി സൗന്ദര്യത്തിന് ഈ വീലുകള്‍ മാറ്റേകുന്നു.

Top