ജി എസ് ടി യുടെ പശ്ചാത്തലത്തില്‍ വില കുറയ്ക്കുന്ന രണ്ടാമത്തെ ടൂവീലര്‍ നിര്‍മ്മാതാക്കളായി റോയല്‍ എന്‍ഫീല്‍ഡ്.
ജൂണ്‍ പകുതിക്കു ശേഷമായിരിക്കും എന്‍ഫീല്‍ഡുകളില്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരിക.
ജിഎസ്ടിയില്‍ 350 സിസിയ്ക്ക് താഴെ എഞ്ചിന്‍ ശേഷിയുള്ള മോട്ടോര്‍സൈക്കിളുകള്‍ക്ക് വില കുറയുന്ന പശ്ചാത്തലത്തിലാണ് റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളുടെ വില കുറച്ചിരിക്കുന്നത്.
ജിഎസ്ടിയുടെ ആനുകൂല്യം ഉപഭോക്താക്കളില്‍ നേരത്തെ എത്തിക്കുന്നതിന്റെ ഭാഗമായാണ് മോഡലുകളുടെ വില കുറച്ചതെന്ന് റോയല്‍ എന്‍ഫീല്‍ഡ് വ്യക്തമാക്കി.
എന്നാല്‍, ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതോടെ റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍, 350 സിസിയ്ക്ക് മുകളിലുള്ള മോട്ടോര്‍സൈക്കിളുകള്‍ക്ക് എല്ലാം വില കൂടും.
റോയല്‍ എന്‍ഫീല്‍ഡ് ഇഎസ്, റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350, റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേഡ് 350 മോഡലുകളിലാണ് വിലക്കുറവ് രേഖപ്പെടുത്തുക.
അതേസമയം, അതത് മോഡലുകളില്‍ എത്രത്തോളം വില കുറഞ്ഞിട്ടുണ്ട് എന്നതില്‍ റോയല്‍ എന്‍ഫീല്‍ഡ് വ്യക്തത നല്‍കിയിട്ടില്ല.
ഇതിനു മുന്‍പ് ടൂവീലര്‍ വാഹന നിര്‍മാതാക്കളായ ബജാജും വാഹനങ്ങള്‍ക്കു വില കുറച്ചിരുന്നു