ഇലക്ട്രിക് യുഗത്തിലേക്ക് കടക്കാന്‍ ഒരുങ്ങുങ്ങയാണ് ഇന്ത്യന്‍ ടൂവീലര്‍ നിര്‍മ്മാതാക്കളായ ബജാജ്.
2020 ഓടെ ഇലക്ട്രിക് ശ്രേണിയിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്ന് ബജാജ് എംഡി രാജീവ് ബജാജ് വ്യകത്മാക്കി.
കമ്പനി അര്‍ബനൈറ്റ് എന്ന പ്രീമിയം ബ്രാന്‍ഡിന്റെ പണിപ്പുരയിലാണ് എന്നും, ടൂവീലര്‍ ശ്രേണിയിലെ ടെസ്‌ലയാകും പുതിയ അര്‍ബനൈറ്റ് ബ്രാന്‍ഡ് എന്ന് ബജാജ് കൂട്ടിച്ചേര്‍ത്തു.
വിപണിയിലുള്ള ചെലവ് കുറഞ്ഞ ഇലക്ട്രിക് ടൂ-വീലറുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ സങ്കല്‍പമാണ് അര്‍ബനൈറ്റ് എന്നാണ് ലഭിക്കുന്ന സൂചന.
നിലവിൽ വിപണിയില്‍ എത്തുന്ന ഇലക്ട്രിക് ടൂവീലറുകൾ ദീര്‍ഘദൂര യാത്രകള്‍ക്ക് പര്യാപ്തമല്ല; കുറഞ്ഞ കരുത്തും, പ്രകടനവുമാണ് ഇതിന് കാരണം.
ബജാജിന് പുറമെ, ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനിയും ഇലക്ട്രിക് സ്‌കൂട്ടറിനെ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്.
ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പ്രത്യേക വിഭാഗം രൂപീകരിച്ച ആദ്യ ഇന്ത്യന്‍ ടൂവീലര്‍ നിര്‍മ്മാതാക്കള്‍ എന്ന പേര് ബജാജ് ഉടന്‍ സ്വന്തമാക്കും.
പ്രീമിയം ടൂവീലറുകള്‍ക്ക് ഒപ്പം, ത്രീവീലറുകളിലേക്കും ബജാജ് അര്‍ബനൈറ്റിന്റെ ശ്രദ്ധ എത്തുന്നുണ്ട്.
പ്രീമിയം ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍, പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണികളിലേക്ക് അര്‍ബനൈറ്റ് അവതാരങ്ങള്‍ ഒരുങ്ങും.
പ്രീമിയം ഇലക്ട്രിക് ടൂവീലറുകളിലേക്ക് ചുവട് ഉറപ്പിക്കുന്ന ബജാജിന് നിലവില്‍ ഒരു എതിരാളി മാത്രമേ ഉള്ളു.
പൂനെ ആസ്ഥാനമായ ടോര്‍ക്ക് മോട്ടോര്‍സൈക്കിള്‍സിന്റെ T6X ഇലക്ട്രിക് മോട്ടോര്‍സൈക്കിളാണ് ബജാജിന്റെ പ്രീമിയം ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന് വെല്ലുവിളി നൽകുന്നത്.
കൂടാതെ ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണിയില്‍ ബംഗളൂരു ആസ്ഥാനമായ സ്റ്റാര്‍ട്ട്അപ് കമ്പനി, ഏതര്‍ എനര്‍ജിയുടെ S340 സ്മാര്‍ട്ട് ഇലക്ട്രിക് സ്‌കൂട്ടറും മത്സരം കാഴ്ചവെച്ചേക്കും