ബജാജിന്റെ പുത്തന്‍ ഡിസ്‌കവര്‍ 110 മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു

Bajaj , Introduce Discover

ജാജിന്റെ പുത്തൻ ഡിസ്‌കവര്‍ 110 മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു. ജനുവരിയിൽ തന്നെ കമ്പനി വാഹനത്തെ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ഡിസ്‌കവര്‍ 125 ന് സമാനമായ രൂപത്തിലും ഭാവത്തിലും എത്തുന്ന പുതിയ 110 സിസി ഡിസ്‌കവറിന്റെ സ്ഥാനം പ്ലാറ്റിന 100 നും ഡിസ്‌കവര്‍ 125 നും ഇടയിലായാകും.

മാറ്റ് ബ്ലാക് അലോയ് വീലുകള്‍, ഡിജിറ്റല്‍-അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ബ്ലാക്ഡ്-ഔട്ട് എഞ്ചിന്‍, സില്‍വര്‍ സൈഡ് പാനലുകള്‍, ക്രോം മഫ്‌ളര്‍ കവര്‍ എന്നിവയാണ് കമ്പനി വാഹനത്തിന് നൽകിയിരിക്കുന്ന സവിശേഷതകൾ.

മോട്ടോര്‍സൈക്കിളില്‍ നൽകിയിരിക്കുന്ന ഗ്രാഫിക്സിന് പുതുമയുണ്ട്. കൂടാതെ ഇലക്ട്രിക് സ്റ്റാര്‍ട്ടര്‍, ഗ്യാസ്-ചാര്‍ജ്ഡ് ഡ്യൂവല്‍ ഷോക്ക് അബ്‌സോര്‍ബറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡിസ്‌കവര്‍ 110 മോട്ടോര്‍സൈക്കിളിന്റെ ബ്രേക്കിംഗ് ഒരുക്കിയിരിക്കുന്നത് ഇരു ടയറുകളിലും ഡ്രം ബ്രേക്കുകൾ നൽകിയാണ്.പുതുക്കിയ 110 സിസി എയര്‍-കൂള്‍ഡ്, ഡിടിഎസ്-ഐ എഞ്ചിനിലാകും ബജാജ് ഡിസ്‌കവര്‍ 110 അവതരിക്കുക. 8.5 bhp കരുത്തും 9.5 Nm torque ഉം ഉത്പാദിപപ്പിക്കുന്ന എഞ്ചിനില്‍ 4 സ്പീഡ് ഗിയര്‍ബോക്‌സ് ഇടംപിടിക്കും.

Top