പുതിയ മാറ്റങ്ങളുമായി ഇലക്ട്രിക്ക് ചേതക്ക്; ഉപഭോക്താക്കള്‍ക്ക് കൈമാറി തുടങ്ങി

ബെംഗളുരു: ഇലക്ട്രിക്ക് ചേതക്ക് സ്‌കൂട്ടറുകളെ ഉപഭോക്താക്കള്‍ക്ക് ബജാജ് കൈമാറി തുടങ്ങി. പുണെയിലെയും ബെംഗളൂരുവിലെയും ഉപയോക്താക്കള്‍ക്കാണ് കമ്പനി ആദ്യ ബാച്ച് സ്‌കൂട്ടറുകള്‍ നല്‍കിയത്. ഇപ്പോള്‍ ഈ നഗരങ്ങളിലാണ് വാഹനം വില്‍ക്കുന്നത്.

കെടിഎം ഔട്ട്‌ലെറ്റുകളിലൂടെയാണ് ബജാജ് ചേതക് ഇ-സ്‌കൂട്ടര്‍ വില്‍ക്കുന്നത്. ഈ വാഹനം എത്തുന്നത് അര്‍ബന്‍, പ്രീമിയം എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ്. അര്‍ബന്‍ വേരിയന്റിന് ഒരു ലക്ഷം രൂപയാണ് വില. പ്രീമിയം വേരിയന്റിന് 1.15 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില.

ചേതക്കിന്റെ ഹൃദയം ip 67 റേറ്റിങ്ങുള്ള ഹൈ-ടെക് ലിഥിയം അയേണ്‍ ബാറ്ററിയാണ്. വാഹനം ചാര്‍ജ് ചെയ്യാന്‍ സ്റ്റാന്റേര്‍ഡ് 5-15 amp ഇലക്ട്രിക്ക് ഔട്ട്‌ലെറ്റ്‌ വഴി സാധിക്കുന്നതായിരിക്കും.

വാഹനത്തിന്റെ രൂപകല്‍പന റെട്രോ ഡിസൈന് പ്രാധാന്യം നല്‍കിയാണ്. എല്‍ഇഡി ഹെഡ്ലാമ്പ്, വീതിയേറിയ സീറ്റ്, വലിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വളഞ്ഞ ബോഡി പാനലുകള്‍, സ്പോര്‍ട്ടി റിയര്‍വ്യൂ മിറര്‍, 12 ഇഞ്ച് വീല്‍, റീജനറേറ്റീവ് ബ്രേക്കിങ് തുടങ്ങിയവ വാഹനത്തെ വേറിട്ടതാക്കുന്നതായിരിക്കും.

റെട്രോ ഡിസൈന് പ്രാധാന്യം നല്‍കിയാണ് വാഹനത്തിന്റെ രൂപകല്‍പന. എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡിസ്‌ക് ബ്രേക്കുകള്‍, എബിഎസ്, റിവേഴ്സ് അസിസ്റ്റ് ഫങ്ഷന്‍ എന്നിവ വാഹനത്തിന്റെ പ്രധാന സവിശേഷതയാണ്.

Top