ഇന്ത്യന്‍ വിപണിയില്‍ എന്നും തിളങ്ങുന്ന താരമാണ് ബജാജ് പള്‍സര്‍ NS200.
മോട്ടോര്‍സൈക്കിളിന്റെ മികവും ശേഷിയും സംബന്ധിച്ച് ഉപഭോക്താക്കള്‍ ഇന്ന് വരെയും പരാതി ഉന്നയിച്ചിട്ടില്ലെന്നത് മോഡലിന്റെ വിജയമാണ്.
NS200ല്‍ എബിഎസിനെ നല്‍കാന്‍ വിസമ്മതിച്ച ബജാജ് നടപടി ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് നിരാശയായിരുന്നു.
എന്നാല്‍ പള്‍സര്‍ NS200ന്റെ രാജ്യാന്തര പതിപ്പുകളില്‍ എബിഎസ് ഇടംപിടിച്ചിട്ടുണ്ട് എന്നത് ഇന്ത്യന്‍ വാഹനപ്രേമികള്‍ക്ക് ആവേശമായിരിക്കുകയാണ്.
കുറവുകള്‍ പരിഹരിച്ചുകൊണ്ട് എബിഎസോട് കൂടിയ അപ്‌ഡേറ്റഡ് പള്‍സര്‍ NS200നെ ഉടന്‍ അവതരിപ്പിക്കുകയാണ് ബജാജ്.
FI ഡെക്കേലുകളോട് കൂടിയ പുതിയ പള്‍സര്‍ NS200ന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ടെങ്കിലും വരാനിക്കുന്ന മോട്ടോര്‍സൈക്കിളില്‍ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ ഇടംപിടിക്കില്ലെന്നാണ് വിവരം.
നിലവിലുള്ള കാര്‍ബ്യുറേറ്ററില്‍ തന്നെയാകും പുതിയ പള്‍സര്‍ NS200 എത്തുകയെന്ന് ബജാജ് ഡീലര്‍ഷിപ്പുകള്‍ വ്യക്തമാക്കി.
പള്‍സര്‍ RS200ല്‍ ഇടംപിടിക്കുന്ന സിംഗിള്‍ ചാനല്‍ എബിഎസ് സിസ്റ്റമാണ് പുതിയ പള്‍സര്‍ NS200ലും ഒരുങ്ങുന്നത്.
മറ്റ് മോട്ടോര്‍സൈക്കിള്‍ ഫീച്ചറുകളില്‍ മാറ്റമില്ല.
എബിഎസ് ഡെക്കേല്‍ സാന്നിധ്യമാണ് പുതിയ പള്‍സര്‍ NS200നെ നോണ്‍- എബിഎസ് പതിപ്പില്‍ നിന്നും വേറിട്ട് നിര്‍ത്തുക.
മോഡലിനു വേണ്ടിയുള്ള ബുക്കിംഗ് ഘട്ടങ്ങളായി ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു.