മംഗളൂരു: മംഗളൂരുവിൽ ബജ്റംഗ് ദൾ പ്രവർത്തകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബജ്റംഗ് ദൾ പ്രവർത്തകൻ ജഗദീഷ് സുവർണ (35) ആണ് കൊല്ലപ്പെട്ടത്.
ബജ്റംഗ് ദൾ ബെംഗറി യൂണിറ്റ് കൺവീനറാണ് ജഗദീഷ് സുവർണ.
വ്യാഴാഴ്ച രാത്രി വിവാഹത്തിൽ പങ്കെടുക്കാൻ ജഗദീഷ് വീട്ടിൽ നിന്നും പോയതായിരുന്നു. അലിവ്ബഗിലുവിലെ അഴിമുഖത്ത് വെള്ളിയാഴ്ച ജഗദീഷിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു.