ഇടുക്കി: അടിമാലി ഇരുമ്പുപാലത്ത് ബേക്കറി ഉടമയെ കടക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇരുമ്പുപാലം സ്വദേശി ജി വിനോദാണ് മരിച്ചത്. രാവിലെ കട തുറന്ന ശേഷം തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് സൂചന. സാമ്പത്തിക ബാധ്യതയാണ് മരണത്തിന് കാരണമെന്ന് കുടുംബം പറഞ്ഞു.
കച്ചവട ആവശ്യങ്ങള്‍ക്ക് വിനോദ് ചില സ്ഥാപനങ്ങളില്‍ നിന്നടക്കം പണം കടമെടുത്തിരുന്നുവെന്നും ലോക്ക്ഡൗണ് പ്രഖ്യാപിച്ചതോടെ കട തുറക്കാനാകാതെ പ്രയാസത്തിലായിരുന്നുവെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ ആരംഭിച്ചു.