മാസപ്പിറവി കണ്ടു; കേരളത്തില്‍ സെപ്റ്റംബര്‍ ഒന്നിന് ബലി പെരുന്നാള്‍

കോഴിക്കോട്: കേരളത്തില്‍ സെപ്റ്റംബര്‍ ഒന്നിന് ബലി പെരുന്നാള്‍ ആഘോഷിക്കും.

കാപ്പാട് കടപ്പുറത്ത് ദുല്‍ഹജ് മാസപ്പിറവി കണ്ടതായി കോഴിക്കോട് മുഖ്യഖാസി ഇമ്പിച്ചി അഹമ്മദ് അറിയിച്ചു.

ഓഗസ്റ്റ് 23 ബുധനാഴ്ച ദുല്‍ഹജ്ജ് ഒന്നും സെപ്തംബര്‍ ഒന്ന് വെള്ളിയാഴ്ച ബലിപെരുന്നാളും ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ക്ക് വേണ്ടി അബ്ദുല്‍ മജീദ് ബാഖവി, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു. ദുല്‍ഹജ്ജ് മാസം പത്തിനാണ് മുസ്ലിം സമൂഹം ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്.

Top