ബക്രീദ് പ്രമാണിച്ച് ഓഹരി വിപണികള്‍ക്ക് ഇന്ന് അവധി

മുംബൈ: ബക്രീദ് പ്രമാണിച്ച് ഓഹരി വിപണികള്‍ക്ക് ബുധനാഴ്ച അവധി. ഓഹരി ഇടപാട്, ഹോള്‍സെയില്‍ കമ്മോഡിറ്റി മാര്‍ക്കറ്റ്, ബുള്ളിയന്‍ വിപണി എന്നിവയ്ക്കും അവധി ബാധകമാണ്. മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ചായ ബിഎസ്ഇയും നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായ നിഫ്റ്റിയും പ്രവര്‍ത്തിക്കുന്നില്ല.

ചുരുങ്ങിയ ദിവസങ്ങള്‍മാത്രമാണ് ഈയാഴ്ച ഓഹരി വിപണി പ്രവര്‍ത്തിക്കുക. കാര്യമായ നേട്ടമില്ലാതെയാണ് ചൊവ്വാഴ്ച ഓഹരി വിപണി ക്ലോസ് ചെയ്തത്. ഫാര്‍മ, ഐടി ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. സെന്‍സെക്‌സ് 7 പോയിന്റ് ഉയര്‍ന്ന് 38285.75ലും, നിഫ്റ്റി 19.15 പോയിന്റ് നേട്ടത്തില്‍ 11570.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സ് 124 പോയിന്റും നിഫ്റ്റി 30 പോയിന്റും ഉയര്‍ന്നിരുന്നു.

ബിഎസ്ഇയിലെ 1338 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1387 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

Top