തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് രഹസ്യമൊഴി
രേഖപ്പെടുത്തും. മൊഴി രേഖപ്പെടുത്തേണ്ടവരുടെ പട്ടിക ക്രൈംബ്രാഞ്ച് തയ്യാറാക്കി. പത്തോളം പേരുടെ രഹസ്യമൊഴിയെടുക്കാനാണ് തീരുമാനം.
ബാലഭാസ്‌കറിനെ ജ്യൂസ് കടയില്‍ കണ്ടവരുടെ രഹസ്യമൊഴിയും വാഹനാപകടത്തിനു ശേഷം രക്ഷാപ്രവര്‍ത്തനം നടത്തിയ നന്ദു, പ്രണവ് എന്നിവരുടെ മൊഴിയും രേഖപ്പെടുത്തുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ച ശേഷം നുണ പരിശോധനയില്‍ തീരുമാനം എടുക്കുമെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലാണ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ഉയര്‍ന്നത്. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്.