കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് മാനേജറായിരുന്ന വിഷ്ണു സോമസുന്ദരം, ദൃക്‌സാക്ഷിയെന്നവകാശപ്പെടുന്ന കലാഭവന്‍ സോബി എന്നിവരുടെ നുണപരിശോധന ഇന്ന് നടത്തും. കൊച്ചിയിലെ സിബിഐ ഓഫീസില്‍ വെച്ചാണ് മൊഴി രേഖപ്പെടുത്തുക. നുണപരിശോധനയ്ക്കായി വിഷ്ണു സോമസുന്ദരം കൊച്ചിയിലെ സിബിഐ ഓഫീസില്‍ ഹാജരായിട്ടുണ്ട്.
ബാലഭാസ്‌കറിന്റേത് അപകട മരണമല്ലെന്നും കൊലപാതകമാണെന്നുമുളള ബന്ധുക്കളുടെ പരാതിയിലാണ് സിബിഐ അന്വേഷണം. ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അര്‍ജുന്‍, മാനേജറും സുഹൃത്തുമായിരുന്ന പ്രകാശന്‍ തമ്പി എന്നിവരുടെ നുണപരിശോധന ഇന്നലെ നടന്നിരുന്നു.