ബാലഭാസ്‌കറിന്റെ മരണം; നാല് പ്രതികളുടെ നുണ പരിശോധന നടത്തും

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് നാല് പ്രതികളുടെ നുണ പരിശോധന നടത്തും. വിഷ്ണു സോമസുന്ദരം, പ്രകാശ് തമ്പി, അര്‍ജുന്‍, സോബി എന്നിവരുടെ നുണ പരിശോധനയാണ് നടത്തുന്നത്. ഇതിനായി നാളെ തിരുവനന്തപുരം സിബിഐ കോടതിയില്‍ അപേക്ഷ നല്‍കും. ബാലഭാസ്‌കര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്വര്‍ണക്കടത്ത് തുടങ്ങിയതായാണ് അന്വേഷണ സംഘത്തിന്റെ സംശയം.

വിഷ്ണു സോമസുന്ദരം നിരവധി പ്രാവശ്യം ദുബായ് സന്ദര്‍ശിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ദുബായില്‍ തുടങ്ങിയ ബിസിനസില്‍ ഒരു കോടി നിക്ഷേപിച്ചിരുന്നെന്നും 50 ലക്ഷം രൂപ ബാലഭാസ്‌കര്‍ കടമായി തന്നിരുന്നുവെന്നുമാണ് വിഷ്ണുവിന്റെ മൊഴി.

ദുബായിലെ കമ്പനിയില്‍ സ്വര്‍ണക്കടത്ത് കേസിലെ കസ്റ്റംസ് സൂപ്രണ്ടിനും നിക്ഷേപമുണ്ട്. ഇയാളുടെ ഭാര്യയുടെ പേരില്‍ 20% ഓഹരി നിക്ഷേപമാണ് ഉള്ളത്. സ്വര്‍ണ കടത്ത് പിടിച്ചതോടെ കമ്പനിയും തകര്‍ന്നു. അടുക്കള ഉപകരണങ്ങള്‍ വില്‍പ്പന നടത്താനായിരുന്നു കമ്പനി തുടങ്ങിയത്.

Top