മലയാളക്കരയുടെ വേദനയായി മാറിയ ജിഷ്ണു പ്രണോയിയുടെ കഥ തിരശീലയിലേക്ക് എത്തിക്കുകയാണ് ബാലചന്ദ്ര മേനോന്.
ബാലചന്ദ്ര മേനോന് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സംവിധാന രംഗത്തേക്ക് എത്തുന്ന ചിത്രമാണ് ഇത്.
‘എന്നാലും ശരത് ‘ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി.
ബാലചന്ദ്ര മേനോന് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പങ്കുവെച്ചത്.
2015 ല്‍‘ഞാന്‍ സംവിധാനം ചെയ്യും’എന്ന ചിത്രത്തിന് ശേഷം ബാലചന്ദ്ര മേനോന് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘എന്നാലും ശരത്’.
സമകാലിക സംഭവ വികാസങ്ങള്‍ ആസ്പദമാക്കിയാണ് ചിത്രം മുമ്പോട്ട് പോവുക എന്ന സൂചനയാണ് പോസ്റ്റര്‍ നല്‍കുന്നത്.