റെക്കോര്‍ഡ് വില വർധനയുമായി കുതിക്കുന്ന ഇന്ധനവിലയിൽ വിമർശനവുമായി സംവിധായകന്‍ ബാലചന്ദ്രമേനോന്‍. 1963ലെയും ഇപ്പോഴത്തെയും ഇന്ധന ബില്ലുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചുകൊണ്ടാണ് ബാലചന്ദ്രമേനോന്‍ വിമർശനം ഉന്നയിച്ചിരിക്കുന്നത്. 1963ല്‍ ലിറ്ററിന് 72 പൈസയായിരുന്ന പെട്രോൾ വില 88 രൂപയിലേക്ക് എത്തിയതിനെക്കുറിച്ച് “നമ്മള്‍ ‘പുരോഗമിക്കുന്നില്ലെന്ന് ആര് പറഞ്ഞു? സെഞ്ചുറി സൂണ്‍”, എന്നാണ് അദ്ദേഹം പങ്കു വെച്ചിരിക്കുന്നത്.
ഒരു ബജറ്റ് ദിനത്തില്‍ പ്രസക്തമായ കാര്യമായതിനാലാണ് ഇക്കാര്യം താന്‍ ഇവിടെ പറയുന്നതെന്നും അദ്ദേഹം കുറിച്ചു. അതേസമയം ജനുവരി 27ന് ഉണ്ടായ ഏറ്റവും പുതിയ ഇന്ധനവിലവര്‍ധന അനുസരിച്ച് പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂടിയത്. ഇതോടെ തിരുവനന്തപുരത്തെ ഗ്രാമീണ മേഖലയില്‍ പെട്രോള്‍ വില 90ന് അരികിലെത്തിയിരുന്നു.