കൊച്ചി: കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടി വേണമെന്ന് ആവശ്യവുമായി കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. ഇടതുപക്ഷം നടപടി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫിനു വേണ്ടി വോട്ട് ചോദിയ്ക്കാന്‍ ഇറങ്ങുന്ന ആളാണ് താന്‍. എന്നാല്‍, അടുത്ത തവണ വോട്ട് ചോദിച്ചു ഇറങ്ങുമ്പോള്‍ ആളുകള്‍ തന്നെ കാര്‍ക്കിച്ചു തുപ്പാതിരിക്കാനാണ് പ്രതിഷേധത്തിന്റെ ഭാഗമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
യേശുക്രിസ്തുവന് ലഭിക്കാത്ത നീതി ഈ ദൈവദാസികള്‍ക്ക് ലഭിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു. നമ്മുടെ നിയമങ്ങളൊന്നും കത്തോലിക്ക സഭയ്ക്ക് ബാധകമല്ല. കത്തോലിക്ക സഭയുടെ പുരോഹിതന്മാര്‍ക്ക് അവരുണ്ടാക്കിയ മതനിയമങ്ങള്‍ മാത്രമാണ് ബാധകം എന്നാണവര്‍ ബാധിക്കുന്നത്. അങ്ങനെ ഒരു സഭയില്‍ നിന്ന് ആര്‍ക്കെങ്കിലും നീതി ലഭിക്കും എന്ന് വിശ്വസിക്കുന്നില്ല. ഈ ആരോപണ വിധേയനായ ബിഷപ്പിനുള്ള ശിക്ഷ മാധ്യമങ്ങളിലൂടെയും യോഗങ്ങളിലൂടെയും രൂപീകൃതമാകുന്ന പൊതുജനാഭിപ്രായം മാത്രമാണെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് കൂട്ടിച്ചേര്‍ത്തു.