ബാലണ്‍ ദി ഓറിന് അര്‍ഹനായിരുന്നത് റൊണാള്‍ഡോ തന്നെ; അഭിപ്രായം വ്യക്തമാക്കി റൂണി

ഴിഞ്ഞ വര്‍ഷത്തെ ബാലണ്‍ ദി ഓര്‍ പുരസ്‌കാരം അര്‍ഹിച്ചിരുന്നത് റൊണാള്‍ഡോയെന്ന് വ്യക്തമാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം വെയിന്‍ റൂണി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടേയും ലയണല്‍ മെസിയുടേയും പതിറ്റാണ്ട് നീണ്ട ആധിപത്യത്തിന് അവസാനം കുറിച്ചാണ് ലൂക്കാ മോഡ്രിച്ച് കഴിഞ്ഞ വര്‍ഷം ബാലണ്‍ ഡി ഓര്‍ നേടിയത്. ഈ പുരസ്‌കാരം ആവേശത്തോടെ ഏറ്റെടുത്തെങ്കിലും ആരാധകര്‍ക്കിടയില്‍ എതിരഭിപ്രായങ്ങള്‍ക്കും കുറവില്ലായിരുന്നു.

യുണൈറ്റഡില്‍ സഹതാരമായിരുന്ന സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയായിരുന്നു കഴിഞ്ഞ വര്‍ഷവും ബാലണ്‍ ദി ഓറിന് അര്‍ഹന്‍ എന്നാണ് റൂണി പറയുന്നത്. തനിക്ക് വോട്ട് ചെയ്യാന്‍ അവസരമുണ്ടായിരുന്നെങ്കില്‍ റൊണാള്‍ഡോയെ പിന്തുണയ്ക്കുമായിരുന്നെന്നും റൂണി അഭിപ്രായപ്പെട്ടു. ലൂക്കാ മോഡ്രിച്ച് മികച്ച കളിക്കാരനാണെന്നും മോഡ്രിച്ചിന്റെ പാസിങ് മികവ് അപാരമാണെന്നും റൂണി പറഞ്ഞു. റയല്‍ മാഡ്രിഡിനും ക്രൊയേഷ്യക്കുമൊപ്പം മികച്ച വര്‍ഷമായിരുന്നു മോഡ്രിച്ചിന് ലഭിച്ചത്, അതായിരിക്കാം ബാലണ്‍ ദി ഓറിന് മോഡ്രിച്ചിനെ അര്‍ഹനാക്കിയതെന്നും റൂണി കൂട്ടിച്ചേര്‍ത്തു

Top