തിരുവനന്തപുരം: ബാലരാമപുരത്ത് വൃദ്ധയുടെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍. കട്ടച്ചല്‍കുഴി തിരണിവിള വീട്ടില്‍ ഓമന (65) യെ ആണ് വീടിനുള്ളില്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. തൊഴിലുറപ്പു തൊഴിലാളി ആയിരുന്ന ഇവര്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ഇന്നലെ വൈകിട്ട് 5.30 വരെയും അയല്‍ക്കാരോട് സംസാരിച്ചിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു.
6 മണി മുതല്‍ 10 മണി വരേ സ്ഥിരമായി സീരിയലുകള്‍ കാണുന്ന പതിവ് ഇവര്‍ക്കുണ്ടായിരുന്നുവെന്നും ആ സമയത്തൊന്നും ഇവരെ പുറത്തു കാണാറില്ലെന്നും അയല്‍ക്കാര്‍ വ്യക്തമാക്കി. മരണത്തില്‍ ദുരൂഹതയുള്ളതായി നാട്ടുകാര്‍ ആരോപിച്ചു. അതേ സമയം കെഎസ്ഇബി. സര്‍വ്വീസ് വയറില്‍ നിന്നും ഷോര്‍ ട്ട് സര്‍ക്യൂട്ട് ഉണ്ടായതാവാം എന്ന് പൊലീസ് സംശയിക്കുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.