മഥുരയില്‍ നിന്നുള്ള ചുവന്ന കസ്റ്റം ബലെനോയെ കണ്ടാല്‍ ആരുമൊന്ന് നോക്കി പോകും

baleno-modified

ട്ടോ എക്‌സ്‌സ്‌കള്‍പ്റ്റിന്റെ (Auto XSculpt) ഗ്യാരജിലുള്ള ചുവന്ന കസ്റ്റം ബലെനോ കണ്ടാല്‍ ആരുമൊന്നു നോക്കി പോകും. ഒരിടവേളയ്ക്ക് ശേഷം ബലെനോ മോഡിഫിക്കേഷന്‍ വീണ്ടും പ്രചാരം നേടുന്നു.

എഇഎസ് ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളാണ് ഈ ബലെനോയില്‍ എടുത്തു പറയേണ്ട സവിശേഷത. ബലെനോയുടെ ഏറ്റവും ഉയര്‍ന്ന പതിപ്പിലാണ് ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളെ മാരുതി ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്‌മോക്ക്ഡ് ടെയില്‍ ലാമ്പുകള്‍, ക്വാഡ് എക്‌സ്‌ഹോസ്‌റ്റോടെയുള്ള പുതിയ ബമ്പര്‍ ഡിഫ്യൂസര്‍ എന്നിവ കസ്റ്റം ബലെനോയുടെ വിശേഷങ്ങളാണ്.

കറുപ്പ് പശ്ചാത്തലത്തോട് നീതി പുലര്‍ത്തുന്ന ഗ്ലോസ് ബ്ലാക് റാപ്പിലാണ് ബലെനോയുടെ റൂഫ്. ഹെഡ്‌ലാമ്പുകളിലും സ്‌പോയിലറിലും ഇതേ കറുപ്പ് പശ്ചാത്തലമാണ് നല്‍കിയിരിക്കുന്നത്. 1.2 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എഞ്ചിനിലാണ് ബലെനോ ഓട്ടോമാറ്റിക് അണിനിരക്കുന്നത്. 83 bhp കരുത്തും 114 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഒരുങ്ങുന്നതും.

Top