മാരുതി സുസുക്കിയും ടൊയോട്ടയും തമ്മില്‍ കൈകോര്‍ത്തപ്പോള്‍ പിറവിയെടുത്ത ആദ്യവാഹനമാണ് ടൊയോട്ട ഗ്ലാന്‍സ. ബലേനോയുടെ റീ ബാഡ്ജ്ഡ് മോഡലായ ടൊയോട്ട ഗ്ലാന്‍സ ജൂണ്‍ ആറിന് വിപണിയില്‍ എത്തും.
ഗ്ലന്‍സയും ബലേനൊയും തമ്മില്‍ ലോഗോയില്‍ മാത്രമാണ് വ്യത്യാസമുള്ളത്. മാരുതിയുടെ അതേ കാബിന്‍ തന്നെയാണ് ഗ്ലന്‍സയിലും ഉള്ളത്. മാരുതിയുടെ അതേ കാബിന്‍ തന്നെയാണ് ഗ്ലന്‍സയിലും. ആദ്യഘട്ടത്തില്‍ മാരുതിതന്നെയാണ് ഗ്ലാന്‍സയും നിര്‍മിക്കുന്നത്. ഗുജറാത്തിലെ നിര്‍മാണ പ്ലാന്റില്‍നിന്ന് പുറത്തിറക്കുന്ന ഗ്ലാന്‍സയെ ടൊയോട്ടയ്ക്ക് കൈമാറും.
ടൊയോട്ടയുടെ ഗ്ലാന്‍സയ്ക്ക് പെട്രോള്‍ എന്‍ജിന്‍ മാത്രമേ ഉണ്ടാകൂ. 1.2 ലിറ്റര്‍ കെ. 12 ബി പെട്രോള്‍ എന്‍ജിനാണ് ഗ്ലാന്‍സയിലേത്. ഭാവിയില്‍ സ്മാര്‍ട്ട് ഹൈബ്രിഡായ 1.2 ലിറ്റര്‍ കെ. 12 സി ഡ്യുവല്‍ ജെറ്റും വന്നേക്കും. ഫൈവ് സ്പീഡ് മാന്വലും സി.വി.ടി.യുമായിരിക്കും ട്രാന്‍സ്മിഷന്‍.